21 May, 2022 11:06:57 PM
കാറിന്‍റെ ഹോൺ തകരാറിലായി: മന്ത്രി കെ എൻ ബാലഗോപാലിന്‍റെ യാത്ര തടസപ്പെട്ടു

കൊല്ലം: മന്ത്രി കെ എൻ ബാലഗോപാലിന്‍റെ കാറിന് വീണ്ടും തകരാർ. കഴിഞ്ഞ ദിവസം ഹോൺ തകരാറിലായതോടെ മന്ത്രിയുടെ യാത്ര തടസപ്പെടുകയായിരുന്നു. ഹോൺ നിർത്താതെ മുഴങ്ങിയതാണ് പ്രശ്നമായത്. ചടയമംഗലത്തിന് അടുത്ത് കുരിയോട് ജങ്ഷനിൽ വെച്ചായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് വരികയായിരുന്നു മന്ത്രി. പിന്നീട് തകരാർ പരിഹരിച്ച ശേഷം മന്ത്രി കൊട്ടാരക്കരയിലേക്ക് പോയി. ഒരു മാസം മുമ്പ് തിരുവനന്തപുരത്ത് വെച്ച് കെ എൻ ബാലഗോപാലിന്‍റെ കാറിന്‍റെ ടയർ പൊട്ടിത്തെറിച്ചിരുന്നു.
വേനൽത്തുമ്പി കലാജാഥ ഉദ്ഘാടനം ചെയ്യാനാണ് കഴിഞ്ഞ ദിവസം മന്ത്രി തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് തിരിച്ചത്. ചടയമംഗലം കുരിയോട് ജംക്‌ഷന് സമീപം എത്തിയപ്പോൾ ഹോൺ തകരാറിലാകുകയായിരുന്നു. ഹോണ്‍ അമര്‍ത്തി പിടിച്ച ശേഷം റിലീസ് ആയില്ല. ഇതു ഹോണ്‍ മുഴങ്ങി കൊണ്ടിരിക്കാന്‍ കാരണമായി. പിന്നീട് തകരാർ പരിഹരിച്ചശേഷം മന്ത്രി കൊട്ടാരക്കരയ്ക്ക് യാത്ര തുടരുകയായിരുന്നു.
                    
                                
                                        



