15 May, 2022 10:13:34 PM


200 മില്ലി മൂത്രം ദിവസവും കുടിക്കും; മാറ്റങ്ങൾ ഉണ്ടായെന്ന് നടൻ കൊല്ലം തുളസി



കൊല്ലം: മൂത്രചികിത്സയിലൂടെ തന്‍റെ പല രോഗങ്ങൾക്കും ശമനമുണ്ടായെന്ന് നടൻ കൊല്ലം തുളസി. ദിവസവും രാവിലെ എഴുന്നേറ്റ് 200 മില്ലി മൂത്രം കുടിക്കുമെന്നും അത്ഭുതകരമായ മാറ്റമാണ് ഉണ്ടായതെന്നുമാണ് ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ കൊല്ലം തുളസി പറഞ്ഞത്.

"എനിക്ക് ഒരുപാട് രോഗങ്ങളുണ്ട്. കാൻസറുണ്ട്. അതുമായി ബന്ധപ്പെട്ട് അനുബന്ധ രോഗങ്ങളുണ്ട്. ഇല്ലാത്ത അസുഖങ്ങളില്ല എന്ന് വേണമെങ്കിൽ പറയാം. എന്നാൽ, ഇപ്പോൾ സിസ്റ്റമാറ്റിക്കായി എട്ടുമാസമായി മൂത്രം കുടിക്കൽ ശീലമാക്കിയതോടെ അത്ഭുതകരമായ മാറ്റം ഉണ്ടായി'- തുളസി പറഞ്ഞു.

അതേസമയം, മൂത്രചികിത്സ അശാസ്ത്രീയമാണെന്ന് ഐഎംഎ പ്രതിനിധി ഡോ. ആർ ശ്രീജിത്ത് പറഞ്ഞു. മലവും മൂത്രവും ശരീരം പുറന്തള്ളുന്ന മാലിന്യങ്ങളാണ്. ഇതിന് രോഗം മാറ്റാൻ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഇതിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K