07 May, 2022 02:59:08 PM
പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തില്‍ ചുറ്റമ്പല സമര്‍പ്പണം 10ന്
ഏറ്റുമാനൂർ: മണിമലകാവ് ദേവീക്ഷേത്രത്തിലെ 9-ാമത് പ്രതിഷ്ഠാവാര്‍ഷികവും തിരുവുത്സവവും, ചുറ്റമ്പല സമര്‍പ്പണവും പഞ്ചവിംശതി ദ്രവ്യകലശവും കൂടാതെ വിവിധങ്ങളായ ക്ഷേത്രചടങ്ങുകളോടും കൂടി 2022 മെയ് 10 മുതല്‍ 14 വരെ നടക്കും.
മെയ് 10 ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ആമേടമന വിഷ്ണു നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സര്‍പ്പപൂജ നടക്കും. വൈകുന്നേരം 6.15 ന് ഭക്തജനങ്ങള്‍ 109 ചുറ്റുവിളക്കുകള്‍ തെളിയിച്ചുകൊണ്ട് ചുറ്റമ്പലം നാടിന് സമര്‍പ്പിക്കുന്നു. തുടര്‍ന്ന് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യുന്ന സാംസ്‌ക്കാരിക സമ്മേളനത്തിൽ ചികിത്സാസഹായവും വിദ്യാഭ്യാസ അവാര്‍ഡും വിതരണം ചെയ്യും. ചുറ്റമ്പല നിര്‍മ്മാണവുമായി ബന്ധപ്പെട്ടവരെ ആദരിക്കും.
മുന്‍ എം.എല്‍.എ. അഡ്വ. കെ. സുരേഷ് കുറുപ്പ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, മുനിസിപ്പല്‍ കൗസിലര്‍മാരായ ഇ എസ് ബിജു, സുനിത ബിനീഷ്, പ്രിയ സജീവ്, പി എസ് വിനോദ്, മഞ്ജു അലോഷ്, കെ കെ ശോഭനകുമാരി, മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു കുമ്പിക്കന്‍, സതീശന്‍ കെ നമ്പൂതിരി, അജിത് കുമാര്‍ എന്നിവര്‍ സംസാരിക്കും.
മണിമലക്കാവിലമ്മക്ക് ഒരു പിടി മണ്ണ് എന്ന സങ്കല്‍പ്പത്തില്‍ വാങ്ങിയ വസ്തുവിന്റെ ആധാര കൈമാറ്റം.
ബുധനാഴ്ച വൈകുന്നേരം ശ്രീനാഥ് നമ്പ്യാരുടെ ചാക്യാര്‍കൂത്ത്, ഡോ. വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ഗായത്രി വീണകച്ചേരി, വ്യാഴാഴ്ച വൈകിട്ട് 7ന് പ്രൊഫ. സരിത അയ്യരുടെ പ്രഭാഷണം, രഞ്ജിനി പാലാ അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, വെള്ളിയാഴ്ച പൊങ്കാല, വലിയ ബലിക്കല്ല് സമര്‍പ്പണം, 11.30ന് നാരങ്ങാ വിളക്ക്, പ്രസാദഊട്ട്, വൈകിട്ട് 7ന് പ്രഭാഷണം അരുണ്‍കുമാര്‍ കെ ആര്‍ (എ എസ് ഐ നാര്‍ക്കോട്ടിക് സെല്‍ കോട്ടയം), എരിവും പുളിയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, ശനിയാഴ്ച രാവിലെ 9ന് പഞ്ചവിംശതി ദ്രവ്യകലശം, 10.30ന് കലാശാഭിഷേകം, സോപാന സംഗീതം - മാലം മനോജ്, പാഠകം - ശ്രീവത്സം വേണുഗോപാല്‍. മഹാപ്രസാദഊട്ട്, വൈകിട്ട് 7 ന് പ്രഭാഷണം - കവനമന്ദിരം പങ്കജാക്ഷന്‍, ഋതം ബീറ്റ്‌സും അനഘ സദനും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഫ്യൂഷന്‍ നൈറ്റ്‌സ് എന്നിവയാണ് പ്രധാന പരിപാടികൾ.
ക്ഷേത്ര ചടങ്ങുകള്‍ക്ക് തന്ത്രി കുരുപ്പക്കാട്ട് മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി മഹേഷ് ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. പത്രസമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് ശിവശങ്കരന്‍ നായര്‍ (ജയന്‍പിള്ള), സെക്രട്ടറി ചന്ദ്രബാബു ആലയ്ക്കല്‍, വൈസ് പ്രസിഡന്റ് സുരേഷ് കൊറ്റോത്ത്, ദേവസ്വം മാനേജര്‍ ദിനേശന്‍ പുളിക്കപ്പറമ്പില്‍, രക്ഷാധികാരി പ്രസാദ് പനമറ്റം എന്നിവര്‍ പങ്കെടുത്തു.