22 April, 2022 07:34:42 PM
ശബരിമല ആചാരാനുഷ്ഠാനങ്ങൾ; സർക്കാരിന് മേൽനോട്ടത്തിന് അധികാരമില്ല - ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളുടെ മേൽനോട്ടത്തിന് സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് പൂർണ അധികാരമെന്നും കോടതി ഉത്തരവിട്ടു. ശബരിമല വെർച്വൽ ക്യൂവിന്റെ ചുമതല പോലീസിൽനിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിലേയ്ക്ക് മാറ്റി. പൂർണമായ നിയന്ത്രണം ദേവസ്വത്തിനെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇനി അടിയന്തരഘട്ടങ്ങളിൽ മാത്രമായിരിക്കും പോലീസ് നിയന്ത്രണം ഉണ്ടാകുക.