22 April, 2022 06:17:07 PM


കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ നാളെ പത്താമുദയ കല്ലേലി ആദിത്യ പൊങ്കാല



കോന്നി: സൂര്യ കിരണം നേരെ മേടം രാശിയില്‍ ജ്വലിക്കുന്ന  ശുഭ മുഹൂര്‍ത്തത്തില്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആര്‍പ്പോ വിളികളോടെ ശംഖു  നാദം മുഴക്കി പത്താമുദയത്തെ ആചാര അനുഷ്ടാനത്തോടെ ആദി ദ്രാവിഡ നാഗ ജനതയുടെ തിരുമുല്‍കാഴ്ചയുമായി വരവേല്‍ക്കും.

നാളെ രാവിലെ രാവിലെ  9 മണിയ്ക്ക് പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാലയ്ക്ക് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഭദ്ര ദീപം തെളിയിക്കും. പുലർച്ചെ 4 മണിയ്ക്ക് മല ഉണര്‍ത്തല്‍ കാവ് ആചാര പ്രകാരം താംബൂല സമര്‍പ്പണം  999 മലക്കൊടി ദര്‍ശനം , നാണയപ്പറ ,മഞ്ഞള്‍പ്പറ , നെല്‍പ്പറ ,അന്‍പൊലി , രാവിലെ 7 മുതല്‍ പത്താമുദയ വലിയ മലയ്ക്ക് കരിക്ക് പടേനി, 8 .30 മുതല്‍ വാനര ഊട്ട് ,മീനൂട്ട് , പ്രഭാത പൂജ , കല്ലേലി അമ്മൂമ്മ പൂജ , കല്ലേലി അപ്പൂപ്പന്‍ പൂജ , പുഷ്പാഭിഷേകം.

രാവിലെ പത്ത് മണിയ്ക്ക്  ചിറക്കര ദേവ നാരായണന്‍ , കോയിപ്പുറത്ത് നീലകണ്ഠൻ എന്നീ ഗജ വീരന്മാര്‍ക്ക് ആനയൂട്ട്‌ നടക്കും. തുടര്‍ന്ന് പൊങ്കാല നിവേദ്യം. രാവിലെ 11 മണിയ്ക്ക് പത്താമുദയ സാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍  ഉദ്ഘാടനം ചെയ്യും. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്ത കുമാര്‍  അധ്യക്ഷത വഹിക്കും. ജീവകാരുണ്യ പ്രവര്‍ത്തനം 2022 ന്‍റെ ഉദ്ഘാടനം അടൂര്‍ പ്രകാശ് എം പിയും പത്താമുദയ ജന്മ വാര്‍ഷിക സംഗമം ഉദ്ഘാടനം ആന്‍റോ ആന്റണി എം പിയും ഊരാളി സംഗമം ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എം പിയും ഗോത്ര സംഗമം ഉദ്ഘാടനം കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ യും മത മൈത്രി സംഗമം ഉദ്ഘാടനം ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും നിര്‍വ്വഹിക്കും .

വിശിഷ്ടാതിഥികളായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍ അഡ്വ ഓമല്ലൂര്‍ ശങ്കരന്‍ , പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ സക്കീര്‍ ഹുസൈന്‍ , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റോബിന്‍ പീറ്റര്‍ ,ജോജോ മോഡി ,അജോമോന്‍ , കോന്നി ബ്ലോക്ക് അധ്യക്ഷ ജിജി സജി ,അരുവാപ്പുലം പഞ്ചായത്ത് അധ്യക്ഷ രേഷ്മ മറിയം റോയ്, കാവ് സെക്രട്ടറി സലിം കുമാര്‍ എന്നിവര്‍ സംസാരിക്കും

11 .30 മുതല്‍ ഊട്ട് പൂജ , ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് തിരു മുന്നില്‍ എഴുന്നള്ളത്ത്‌ , വൈകിട്ട് 6 .30 നു തൃപ്പടി പൂജ , 6.30 നു അച്ചന്‍കോവില്‍ നദിയില്‍ കല്ലേലി വിളക്ക് തെളിയിക്കല്‍ , 7 മണിയ്ക്ക് ദീപ നമസ്ക്കാരം ,ദീപാരാധന ,ദീപാകാഴ്ച ചെണ്ടമേളം ,പത്താമുദയ ഊട്ട് പൂജ , രാത്രി 8 മണിയ്ക്ക് ചരിത്ര പുരാതനമായ കുംഭ പാട്ട് , തുടര്‍ന്ന് 9 മണിമുതല്‍ ദ്രാവിഡ കലകളായ ഭാരതക്കളി , പടയണിക്കളി , തലയാട്ടംക്കളി , പാട്ടും കളിയും എന്നിവ നടക്കും


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K