06 February, 2022 05:43:17 PM


ആർഷഭാരത സംസ്കാരത്തിന്റെ മൂല്യങ്ങൾ ഉയർത്തി ചെറുകോൽപ്പുഴ ഹിന്ദു മത പരിഷത്തിന് തുടക്കം



പത്തനംതിട്ട: ആർഷഭാരത സംസ്കാരത്തിന്റെ സനാതന മൂല്യങ്ങൾ ഉയർത്തി പ്രസിദ്ധമായ ചെറുകോൽപ്പുഴ ഹിന്ദു മത പരിഷത്തിന് തുടക്കമായി. അയിരൂർ പമ്പാമണൽപ്പുറത്ത് 110 -ാമത് ഹിന്ദു മത പരിഷത്ത് ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി എസ് നായർ അദ്ധ്യക്ഷത വഹിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ പ്രഭാഷണങ്ങളും വിവിധ സമ്മേളനങ്ങളും നടക്കും. സമാപന ദിവസമായ 13 ന് 4 ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ മുഖ്യാതിഥിയായി പങ്കെടുക്കും. പൂർണ്ണമായും കോവിഡ് മാനദന്ധങ്ങൾ പാലിച്ചാണ് ഇക്കുറി പരിഷത്ത്  നടത്തുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K