28 November, 2021 06:08:10 PM
യാത്രാക്കൂലിയെ ചൊല്ലി തർക്കം; ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റു
കൊല്ലം: യാത്രാക്കൂലിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റു. കൊല്ലം അഞ്ചാലുംമൂട്ടിലാണ് സംഭവം. അഞ്ചാലുംമൂട് സ്വദേശി അനില്‍കുമാറി(58)നാണ് മര്‍ദനമേറ്റത്. ഓട്ടോയിലെ യാത്രക്കാരനായ ബേബി മര്‍ദിച്ചുവെന്നാണ് പരാതി. സംഭവത്തിൽ ബേബി, പ്രദീപ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.