21 November, 2021 03:26:58 PM
യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവം: യുവതി റിമാൻഡിൽ
അടിമാലി: സുഹൃത്തായ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ച യുവതിയെ റിമാൻഡ് ചെയ്തു. ഇരുമ്പുപാലം പടിക്കപ്പ് പരിശക്കല്ല് പനവേ ലിൽ ഷീബ സന്തോഷിനെയാണ് (36) റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ പൂജപ്പുര അർച്ചന ഭവനിൽ അരുണ്‍കുമാർ (27) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നവംബർ 16-ന് അടിമാലി ഇരുന്പുപാലത്തിനു സമീപത്തായിരുന്നു സംഭവം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നെങ്കിലും പരാതി യില്ലാത്തതിനാൽ കേസെടുത്തിരുന്നില്ല. ഇന്നലെ ഷീബയെ മുരിക്കാശേരി പൂമാംകണ്ട ത്തുള്ള ഭർത്താവിന്റെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരത്ത് ഹോംനഴ്സായി ജോലിനോക്കിയിരുന്ന ഷീബ രണ്ടു കുട്ടികളുടെ അമ്മയുമാണ്. ഫേസ്ബുക്കിലൂടെയാണ് യുവാവിനെ പരിചയപ്പെട്ടത്. മൂ ന്നുവർഷമായി ഇവർ സൗഹൃദത്തിലായിരുന്നു. എന്നാൽ മറ്റൊരു യുവതിയുമായി അരുണ്‍ കുമാറിന്റെ വിവാഹാലോചന നടക്കുന്നത് മനസിലാക്കിയ ഷീബ ഇരുന്പുപാലത്തേക്ക് വിളിച്ചുവരുത്തുകയും ആസിഡ് ആക്രമണം നടത്തുകയുമായിരുന്നു. പിടിവലിക്കിടെയാണ് ഷീബയ്ക്ക് ആസിഡ് വീണ് പൊള്ളലേറ്റത്. അബദ്ധത്തിൽ പറ്റിയ പരിക്കാണെന്നാണ് ഭർ ത്താവിന്റെ വീട്ടുകാരെ ധരിപ്പിച്ചിരുന്നത്.