14 November, 2021 09:14:10 PM
ആള്‍ദൈവം ചമഞ്ഞ് വീട്ടമ്മയില്‍ നിന്ന് 54 ലക്ഷം തട്ടിയെടുത്തു; 5 പേര്‍ക്കെതിരെ കേസ്
കൊല്ലം: ആള്‍ദൈവം വീട്ടമ്മയുടെ പക്കല്‍ നിന്ന് 54 ലക്ഷം തട്ടയെടുത്തെന്ന പരാതിയില്‍ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു. കൊല്ലം കുണ്ടറ സ്വദേശിനി ഹിന്ദുജ, അച്ഛന്‍ ശ്രീധരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് ഈസ്റ്റ് പൊലീസ് കേസെടുത്തത്. എന്നാല്‍ ആരോപണം തെറ്റാണെന്നാണ് ശ്രീധരന്‍റെ വിശീദകരണം. പത്തുവര്‍ഷം മുന്‍പാണ് നടുവേദനയ്ക്ക് മരുന്നിനായി കുണ്ടറ സ്വദേശിനിയായ ഹിന്ദുജയെ വീട്ടമ്മ പരിചയപ്പെടുന്നത്.
പൂജയും മരുന്നും മന്ത്രവുമായി വിശ്വാസം നേടിയെടുത്ത ഹിന്ദുജ പിന്നീട് വീട്ടമ്മയെ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നു. ക്ഷേത്രത്തിനായി ഏഴു ലക്ഷം രൂപയും പലപ്പോഴായി സ്വര്‍ണവും കാറും പണവും ഇവര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ പറ്റിക്കപ്പെടുകയാണെന്ന് അറിഞ്ഞ് പണവും സ്വര്‍ണവും തിരിച്ച് ചോദിച്ചപ്പോള്‍ ഹിന്ദുജ മര്‍ദ്ദിച്ചെന്നും വീട്ടമ്മ പരാതിയില്‍ പറയുന്നു.