14 November, 2021 07:05:30 PM


കൊല്ലത്ത് എം.സി റോഡില്‍ വെള്ളം കയറി; തെന്മല ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തി



കൊല്ലം: ജില്ലയില്‍ കനത്ത മഴ തുടരുന്നു. എം.സി റോഡില്‍ പല സ്ഥലങ്ങളിലും വെള്ളം കയറി. ഇഞ്ചക്കാട്ട് റോഡില്‍ ശക്തമായ ഒഴുക്കാണുള്ളത്. വാളകം ഏനാത്ത്, വയയ്ക്കല്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. മഴ തുടരുന്ന സാഹചര്യത്തില്‍ കൊല്ലം തെന്മല ഡാം ഷട്ടറുകള്‍ 20 സെന്‍റീമീറ്റര്‍ ഉയര്‍ത്തിട്ടുണ്ട്. ഇതോടെ ഷട്ടറുകളുടെ ആകെ ഉയരം 1.20 മീറ്ററായി. നിലവില്‍ ഡാം മേഖല ഓറഞ്ച് അലര്‍ട്ടിലാണ്. കല്ലടയാറിന്‍റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. കല്ലട അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K