15 June, 2016 11:27:34 AM


നാടകഗാന രചയിതാവും പത്രപ്രവര്‍ത്തകനുമായ ചാത്തന്നൂര്‍ മോഹന്‍ അന്തരിച്ചു



കൊല്ലം: മുതിർന്ന മാധ്യമ പ്രവർത്തകനും ഗാനരചയിതാവുമായ ചാത്തന്നൂർ മോഹൻ അന്തരിച്ചു. കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ വിശ്വനാഥൻ - ഭാർഗ്ഗവി ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹത്തിന് 2000, 2001 വർഷങ്ങളിൽ മികച്ച നാടകഗാന രചയിതാവിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.


ചാത്തന്നൂർ ഗവ: ഹൈസ്കൂൾ, പുനലൂർ എസ്.എൻ. കോളേജ്, കൊല്ലം ശ്രീനാരായണ കോളേജ്,കൊല്ലം കർമലറാണി ട്രെയിനിംഗ് കോളേജ് എന്നിവയിൽ വിദ്യാഭ്യാസം. 1979 മുതൽ അഞ്ചുവർഷം മലയാളനാട് വാരികയിൽ സബ് എഡിറ്റർ ആയിരുന്നു. 1984-ൽ കേരള കൌമുദിയിൽ പത്രപ്രവർത്തകനായി ചേർന്നു. 26 വർഷം കേരള കൌമുദിയിൽ പ്രവർത്തിച്ചു. ഭാര്യ: ജയകുമാരി. മക്കൾ: പാർവ്വതി, മൈഥിലി, ഡോ: അനന്തുമോഹൻ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K