14 October, 2021 10:18:15 AM
വീരസൈനികന് പ്രണാമം; വൈശാഖിന്റെ മൃതദേഹം ഉച്ചയ്ക്ക് സംസ്കരിക്കും
കൊല്ലം: കാഷ്മീരിലെ പൂഞ്ചിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് എച്ച്. വൈശാഖിന്റെ സംസ്കാരം ഇന്ന്. ജന്മനാടായ കൊല്ലം കൊട്ടാരക്കര ഓടനാവട്ടത്ത് കുടവട്ടൂർ എൽപി സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. ബുധനാഴ്ച രാത്രിയോടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചിരുന്നു.
സംസ്ഥാന സർക്കാരിനായി മന്ത്രി കെ.എൻ. ബാലഗോപാൽ അന്തിമോപചാരം അർപ്പിച്ചു. ജില്ലാ കളക്ടർ, സൈനിക ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി പാങ്ങോട് സൈനിക ക്യാമ്പിൽ എത്തിച്ചു. തിങ്കളാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലം വെളിയം കുടവട്ടൂര്‍ ആശാന്‍മുക്ക് ശില്പാലയത്തില് വൈശാഖ്(24) ഉള്‍പ്പെടെ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചത്.