27 July, 2021 08:07:42 PM
ഭാര്യയെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയില്‍
ഇടുക്കി: മാങ്കുളം ആനക്കുളത്ത് വീട്ടില്‍ ഭാര്യയെയും ഭർത്താവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 51കാരിയായ സെലിന്‍, ഭര്‍ത്താവ് ജോസ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇക്കാര്യത്തിൽ കൂടുതൽ പരിശോധന അനിവാര്യമാണെന്ന നിലപാടിലാണ് പൊലീസ്. ഇവരുടെ അടുത്ത ബന്ധുക്കളിൽനിന്ന് പൊലീസ് മൊഴി എടുക്കുന്നുണ്ട്. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ ഉടൻ അന്വേഷണം കൂടുതൽ ഊർജിതമാക്കാമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.