17 June, 2021 06:10:27 AM
കൊല്ലം ബൈപ്പാസിൽ ഇന്നു മുതൽ ടോൾ പിരിവ്: 5 കി.മീ. ചുറ്റളവിലുള്ളവർക്ക് ടോൾ ഇല്ല
കൊല്ലം: കൊല്ലം ബൈപ്പാസിൽ വ്യാഴാഴ്ച മുതൽ ടോൾ പിരിവ് തുടങ്ങും. മുമ്പും ടോൾപിരിക്കാൻ നീക്കമുണ്ടായിരുന്നു. എന്നാൽ പ്രതിഷേധത്തെത്തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. ഗേറ്റിന് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് ടോൾ ഇല്ല. 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് പ്രതിമാസം 285 രൂപയാണ് നിരക്ക്.
352 കോടി രൂപ ചെലവിലാണ് ബൈപ്പാസ് പൂർത്തിയാക്കിയത്. ഇതിന്റെ പകുതി തുക കേന്ദ്ര സർക്കാരാണ് വഹിച്ചത്. ഈ തുകയാണ് ടോളിലൂടെ പിരിച്ചെടുക്കുന്നത്.