09 June, 2021 08:11:52 PM


65 വയസിനു മുകളില്‍ പ്രായമുള്ളവര്‍ റേഷന്‍ വാങ്ങാന്‍ നേരിട്ട് എത്തണമെന്നില്ല



കൊല്ലം: 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍ മാത്രം ഉള്‍പ്പെട്ടിട്ടുള്ള കാര്‍ഡുടമകള്‍ക്ക് റേഷന്‍ വിഹിതം വാങ്ങുന്നതിന് അതേ റേഷന്‍കടയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റൊരു കാര്‍ഡിലെ അംഗത്തെ നിയോഗിക്കാമെന്ന് കൊല്ലം താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇതിനായി നിയോഗിക്കപ്പെടുന്ന ആളിന്‍റെ റേഷന്‍ കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ അപേക്ഷ നേരിട്ടോ തപാല്‍ മാര്‍ഗമോ ഇമെയില്‍ (tsokollam@gmail.com) മുഖേനയോ താലൂക്ക് സപ്ലൈ ഓഫീസില്‍ എത്തിക്കണം. ഏപ്രില്‍ 20ന് മുന്‍പ് അപ്രൂവല്‍ സന്ദേശം ലഭിച്ചതും ലോക്ക് ഡൗണ്‍ കാരണം കാര്‍ഡ് കൈപ്പറ്റാന്‍ കഴിയാത്തവര്‍ക്കും ആധാര്‍ കാര്‍ഡ് ഹാജരാക്കി റേഷന്‍ വാങ്ങാം. ഇവര്‍ക്ക് മെയ് മാസം മുതലുള്ളതും മെയ് 20 ന് മുന്‍പ് അപ്രൂവല്‍ ലഭിച്ചവര്‍ക്ക് ജൂണ്‍ മാസത്തെയും റേഷന്‍ ലഭിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K