18 May, 2021 04:11:04 PM


പഴയ വിദ്യാര്‍ത്ഥി ജാഥയുടെ ക്യാപ്റ്റന്‍ ഇനി നാടിന്‍റെ ഭരണസാരഥി



കൊല്ലം: വിദ്യാഭ്യാസ ശേഷം ലഭിച്ച പൊതുമേഖലാ ബാങ്കിലെ ജോലി ഉപേക്ഷിച്ച് മുഴുവൻസമയ പൊതുപ്രവർത്തകനായ കെ എൻ ബാലഗോപാൽ ഇനി നാടിന്‍റെ ഭരണസാരഥി. മന്ത്രിയായി ബാലഗോപാലിനെ സിപിഎം സംസ്ഥാന കമ്മിറ്റി നിശ്‌ചയിച്ചപ്പോൾ  മലയാളികളുടെ മനസിൽ തെളിഞ്ഞത്‌ പലതവണ ജയിൽവാസവും പൊലീസ് മർദനവും ഏറ്റുവാങ്ങിയ പഴയ വിദ്യാർഥി നേതാവിനെ.


യുഡിഎഫ്‌ സർക്കാരിന്‍റെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെ ബാലഗോപാലിന്‍റെ നേതൃത്വത്തിൽ കേരളത്തിന്റെ വടക്കേ അറ്റം മുതൽ തിരുവനന്തപുരം വരെ നടന്ന കാൽനടജാഥയും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത്‌ ഇങ്ങനെ കാൽനട ജാഥ നയിച്ച ആദ്യത്തെ വിദ്യാർത്ഥി ജാഥയുടെ ക്യാപ്റ്റനാണ്‌ ബാലഗോപാൽ. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K