17 May, 2021 01:51:42 PM
ഒഡിഷയിലെ റൂർക്കേലയില്‍ നിന്ന് 12 ടൺ മെഡിക്കൽ ഓക്സിജൻ കെഎംഎംഎല്ലിൽ എത്തി
കൊല്ലം: കോവിഡ് പശ്ചാത്തലത്തിൽ ചികിത്സാ ആവശ്യങ്ങൾക്കായി 12 ടൺ മെഡിക്കൽ ഓക്സിജൻ കെഎംഎംഎല്ലിൽ എത്തി. ഒഡിഷയിലെ റൂർക്കേല സ്റ്റീൽ പ്ലാന്‍റിൽനിന്ന് വല്ലാർപ്പാടത്തേക്ക് എത്തിച്ച വാക്‌സിൻ റോഡുമാർഗം ഞായറാഴ്ച പകൽ രണ്ടരയോടെയാണ് കെഎംഎംഎൽ പ്ലാന്റിൽ എത്തിച്ചത്.
ആരോഗ്യവകുപ്പിന്‍റെ നിർദേശം അനുസരിച്ച് ഇവിടെനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് കമ്പനി അധികൃതർ പറഞ്ഞു. 50 ടൺ സ്റ്റോറേജ് കപ്പാസിറ്റിയുള്ള പുതിയ ഓക്സിജൻ പ്ലാന്റിലെ ടാങ്കിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഓക്സിജൻ നിറച്ചു. ആധുനിക സംവിധാനങ്ങളോടെ ഒക്ടോബർ 20ന് പ്രവർത്തനം ആരംഭിച്ച പ്ലാന്റിൽനിന്ന് പ്രതിദിനം ആറു ടൺ ദ്രവീകൃത ഓക്സിജൻ മെഡിക്കൽ ആവശ്യത്തിനായി കമ്പനി നൽകുന്നുണ്ട്.