17 May, 2021 11:39:43 AM


വീട്ടിലെ ഇരുമ്പുതൂണിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു; മാതാവ് തെറിച്ചുവീണു



കൊല്ലം: വീട്ടിലെ ഇരുമ്പു തൂണിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. പുനുക്കന്നൂർ ആലുംമൂട് സ്വദേശി കെ.വിനോദ് (35) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയായിരുന്നു സംഭവം. അടുക്കളയോട് ചേർന്നുള്ള വരാന്തയിലെ ഇരുമ്പു തൂണിൽ നിന്നാണ് ഷോക്കേറ്റത്. വരാന്തയിലേക്ക് പോയ വിനോദ് തൂണിൽ നിന്നും ഷോക്കേറ്റ് പിടയുന്നത് കണ്ട് അമ്മ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തെറിച്ചു വീണു.


അയൽക്കാരെത്തി ലൈൻ ഓഫാക്കി ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈദ്യുതി വയറിന്‍റെ ഇൻസുലേഷൻ ഇളകിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന. കുറ്റിയിൽ മുക്ക് ആർ.കെ.സദനത്തിൽ ഓമനയമ്മയുടെയും പരേതനായ കേശവൻകുട്ടി പിള്ളയുടെയും മകനാണ് വിനോദ്. റബർ ബോർഡ് കോട്ടയം ഓഫീസ് ജീവനക്കാരനായിരുന്നു. ഭാര്യ അതുല്യ. ഒരു വയസുള്ള മകനുണ്ട്. വിനോദിന്‍റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K