24 April, 2021 10:31:01 AM
കൊല്ലത്ത് അമ്മയും മകനും മരിച്ച നിലയിൽ: കുഞ്ഞിന്റെ കഴുത്ത് അറുത്ത നിലയിൽ
കൊല്ലം: ഇടക്കുളങ്ങരയിൽ അമ്മയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി. സൂര്യ(35), മകൻ ആദിദേവ് (3) എന്നിവരാണ് മരിച്ചത്. കുഞ്ഞിന്റെ കഴുത്തിൽ വെട്ടേറ്റിട്ടുണ്ട്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സൂര്യ ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസിന്റെ നിഗമനം. കാണാത്തതിനെ തുടർന്ന് ജനൽ തകർത്ത് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ ഇരുവരേയും മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.