31 March, 2021 10:34:39 PM


മുകേഷിന് വോട്ടഭ്യർത്ഥിച്ച് ചലച്ചിത്ര താരം ആസിഫ് അലിയുടെ റോഡ് ഷോ



കൊല്ലം: കൊല്ലം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം മുകേഷിന് വോട്ടഭ്യർത്ഥിച്ച് ചലച്ചിത്ര താരം ആസിഫ് അലിയുടെ റോഡ് ഷോ. തീരദേശ മേഖലയില്‍ ആസിഫ് അലി നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണം പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി. നൂറ് കണക്കിന് ബൈക്കുകളുടെ അകമ്പടിയോടു കൂടി തങ്കശ്ശേരിയിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്.


എല്ലാവരുടെയും സ്നേഹവും സന്തോഷവും കാണുമ്പോള്‍ മുകേഷ് വീണ്ടും ജയിക്കുമെന്ന് ഉറപ്പുണ്ടെന്ന് ആസിഫ് അലി പ്രചാരണ പ്രസംഗത്തില്‍ പറഞ്ഞു. കൊല്ലം മണ്ഡലത്തില്‍ രണ്ടാം അങ്കത്തിനിറങ്ങുന്ന മുകേഷിന്‍റെ എതിരാളി കോണ്‍ഗ്രസ് ഡി.സി.സി പ്രസിഡന്‍റ് ബിന്ദുകൃഷ്ണയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K