08 March, 2021 12:29:51 PM
'ദേശാടനക്കിളി വേണ്ട, ബിന്ദു കൃഷ്ണയാണ് അനുയോജ്യ': പോസ്റ്റര്‍ വിപ്ലവം കൊല്ലത്തും
കൊല്ലം: കൊല്ലത്ത് പി.സി വിഷ്ണുനാഥിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുത്. ചെങ്ങന്നൂരിൽ പാർട്ടിയെ തകർത്തയാളിനെ ഒഴിവാക്കണം. ബിന്ദു കൃഷ്ണയാണ് കൊല്ലത്തെ അനുയോജ്യ സ്ഥാനാർഥി എന്നും പോസ്റ്ററിൽ പറയുന്നു.
കഴക്കൂട്ടത്ത് ഡോ എസ്.എസ് ലാലിനെ സ്ഥാനാർഥിയായി പരിഗണിക്കുന്നതിന് എതിരെയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കളമശ്ശേരി നിയോജക മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയായി കെ. ചന്ദ്രൻപിള്ളയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ പതിച്ചു. ഇന്നലെ രാത്രിയാണ് കളമശ്ശേരിയിൽ പോസ്റ്റർ പതിച്ചത്. പി രാജീവിനെ വേണ്ട, ചന്ദ്രൻപിള്ള കളമശ്ശേരിയുടെ സ്വപ്നം എന്നാണ് പോസ്റ്ററിൽ ഉള്ളത്.