27 February, 2021 04:59:20 PM


കൊല്ലം ബൈപാസ് റോഡില്‍ ടോള്‍ പിരിവ് തുടങ്ങാനുള്ള നീക്കം വീണ്ടും നിലച്ചു



കൊല്ലം: കൊല്ലം ബൈപാസ് റോഡില്‍ ടോള്‍ പിരിവ് തുടങ്ങാനുള്ള നീക്കം വീണ്ടും നിലച്ചു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നു പൊലീസ് ബലം പ്രയോഗിച്ച്‌ ടോള്‍ ബൂത്തുകള്‍ പൂട്ടുകയും ജീവനക്കാരെ മടക്കി അയയ്ക്കുകയും ചെയ്തു. കുരീപ്പുഴ ടോള്‍ പ്ലാസയില്‍ ഇന്നലെ രാവിലെ 8 മുതല്‍ ടോള്‍ പിരിക്കാനാണു ഉത്തരേന്ത്യന്‍ കരാര്‍ സ്ഥാപനം തീരുമാനിച്ചിരുന്നത്. ഇതു ജില്ലാ ഭരണകൂടത്തെ രേഖാമൂലം അറിയിച്ചിരുന്നില്ല. പിരിവിനു ജില്ലാ ഭരണകൂടത്തിന്‍റെ അനുമതിയും ലഭിച്ചിരുന്നില്ല. 


വാട്‌സാപ് ആപ് സന്ദേശത്തിലൂടെ അറിയിക്കുകയാണ് ഉണ്ടായത്. നേരത്തെ പിരിവിനു ശ്രമം നടത്തിയിരുന്നെങ്കിലും കോവിഡ് പ്രതിരോധ കുത്തിവയ്പു തുടങ്ങുന്നതിനാല്‍ പിരിവ് നീട്ടി വയ്ക്കണമെന്നു ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. ടോള്‍ പിരിവിന് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി ലഭിച്ചതായി കമ്പനി അധികൃതര്‍ പറഞ്ഞു. ഇതു സംബന്ധിച്ചു ജനുവരി ആദ്യം കേന്ദ്രം ഉത്തരവ് ഇറക്കിയിരുന്നു. ടോള്‍ പിരിവിന് സംസ്ഥാന സര്‍ക്കാര്‍ എതിരാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K