26 February, 2021 12:06:32 AM
കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് ഒഴിവാക്കണമെന്ന് മന്ത്രി ജി. സുധാകരൻ
കൊല്ലം: കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് ഒഴിവാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ഇതു സംബന്ധിച്ച് ദേശീയ പാത അതോറിറ്റിക്കാണ് അദ്ദേഹം കത്തയച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം നേരത്തെയും ദേശീയ പാത അതോറിറ്റിക്ക് കത്തയച്ചിരുന്നു. അടുത്ത ദിവസം ടോൾ പിരിവ് ആരംഭിക്കാനിരിക്കെയാണ് സുധാകരൻ ദേശീയ പാത അതോറിറ്റിയെ വീണ്ടും സമീപിച്ചത്.