17 February, 2021 06:11:04 PM


വിദ്യാര്‍ഥിനിയെ കണ്‍സഷന്‍ നല്‍കാതെ വഴിയില്‍ ഇറക്കിവിട്ടു; സ്വകാര്യബസിനെതിരെ നടപടി



കൊട്ടാരക്കര : സ്വകാര്യബസില്‍ കണ്‍സെഷന്‍ നല്‍കാതെ ജീവനക്കാര്‍ വിദ്യാര്‍ഥിനിയെ പാതിവഴിയില്‍ ഇറക്കിവിട്ടു. വെളിയം കുടവട്ടൂര്‍ ചാമവിളയില്‍നിന്ന് ഓടനാവട്ടത്തേക്ക് യാത്രചെയ്ത ബസിലാണ് സംഭവം. ശേഷം വിദ്യാര്‍ഥിനി മോട്ടോര്‍വാഹന വകുപ്പില്‍ ഫോണിലൂടെ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീകുമാറിന്‍റെ നേതൃത്വത്തിലെത്തിയ സംഘം ബസ് വഴിയില്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. ബസിന്‍റെ രേഖകളുമായി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ.യ്ക്കുമുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K