07 February, 2021 07:28:03 PM
കൊല്ലം ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷം; ഇന്ന് 824 പേര്‍ക്ക് രോഗം
കൊല്ലം: ജില്ലയിൽ ഇന്ന് 824 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് ജില്ലയില്‍നിന്നാണ്. ഇന്നലെ രോഗികളുടെ എണ്ണം 525 ആയിരുന്നു. വിദേശത്തു നിന്നുമെത്തിയ 4 പേർക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 3 പേർക്കും സമ്പർക്കം മൂലം 812 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 4 പേർക്കും ഒരു ആരോഗ്യ പ്രവർത്തകനും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 552 പേർ രോഗമുക്തി നേടി.