06 September, 2020 11:22:02 AM
കണ്ടെയിൻമെന്റ് സോൺ: പത്തനാപുരം കെഎസ്ആർടിസി ഡിപ്പോ അടച്ചു
കൊല്ലം: പത്തനാപുരം കെഎസ്ആർടിസി ഡിപ്പോ അടച്ചു. പത്തനാപുരം കണ്ടെയിൻമെന്റ് സോൺ ആയതിനെ തുടർന്നാണ് ഡിപ്പോയുടെ പ്രവർത്തനം നിർത്തിവച്ചത്. പത്തനാപുരത്തെ നാല് വ്യാപാരികൾക്ക് കൂടി കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കണ്ടെയിൻമെന്റായി പ്രഖ്യാപിച്ചത്.