05 September, 2020 05:58:17 PM


ചവറ ഉപതിരഞ്ഞെടുപ്പ്: ഷിബു ബേബി ജോൺ യുഡിഎഫ് സ്ഥാനാർഥിയാകും



കൊല്ലം: ഷിബു ബേബി ജോൺ ചവറയിൽ യുഡിഎഫ് സ്ഥാനാർത്ഥി. ഷിബു ബേബി ജോണിന്‍റെ സ്ഥാനാർത്ഥിത്വം  ആർഎസ്പി   സംസ്ഥാന സമിതിയും, കേന്ദ്ര കമ്മിറ്റി യോഗവും അംഗീകരിച്ചു. ഇതു സംബന്ധിച്ച കത്ത് യു.ഡി.എഫ് ചെയർമാനും, കൺവീനർക്കും നൽകി. യോഗത്തിൽ പ്രൊഫ. ടി.ജെ.ചന്ദ്രചൂഡൻ , എൻ.കെ.പ്രേമചന്ദ്രൻ , സെക്രട്ടറി എ.എ.അസീസ്, ബാബു ദിവാകരൻ എന്നിവർ പങ്കെടുത്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K