06 July, 2020 10:20:37 PM


തിരക്ക് നിയന്ത്രിക്കാകുന്നില്ല: കൊല്ലം ജില്ലയിലെ മത്സ്യബന്ധന ഹാര്‍ബറുകള്‍ അടച്ചു



കൊല്ലം: ജില്ലയിലെ മത്സ്യബന്ധന ഹാര്‍ബറുകള്‍ അടച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവായി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഹാര്‍ബറുകളുടെയും മത്സ്യലേല ഹാളുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു. ഹാര്‍ബറുകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ നടപടികള്‍ ഫലവത്താകാത്തത് സംബന്ധിച്ച് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K