03 May, 2016 02:02:29 PM
കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കില്‍ ഇടിച്ച് ദമ്പതികള്‍ മരിച്ചു
കൊല്ലം : കൊട്ടിയം ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കില്‍ ഇടിച്ച് ദമ്പതികള്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ കല്ലുവാതുക്കല്‍ ഏലകുളം സ്വദേശി അനീഷ് (36), ഭാര്യ ആബിദ (26) എന്നിവരാണ് മരിച്ചത്. ഇവര്‍ യോഗ അധ്യാപകരാണ്. രാവിലെ 6.30 ഓടെയായിരുന്നു അപകടം. എതിര്‍ ദിശയില്‍ വന്ന ബസ് നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിക്കുകയായിരുന്നു.