23 June, 2020 02:48:03 PM
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; കൊല്ലത്ത് അഞ്ച് കടയുടമകള്‍ക്കെതിരെ കേസ്
കൊല്ലം: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച അഞ്ച് കടയുടമകള്‍ക്കെതിരെ കൊല്ലം സിറ്റി പൊലീസ് കേസെടുത്തു. കൊല്ലം കര്‍ബല ജംഗ്ഷന്‍, ചെമ്മാന്‍മുക്ക്, സി.കെ.പി ജംഗ്ഷന്‍, അഞ്ചാലുംമൂട്, പാരിപ്പള്ളി എന്നിവിടങ്ങളിലെ ഫോട്ടോസ്റ്റാറ്റ് കട, മില്‍മാ ബൂത്ത്, സ്റ്റേഷനറി സ്റ്റോര്‍, പലചരക്ക് കട എന്നിവയുടെ ഉടമകള്‍ക്കെതിരെയാണ് കേസ്.
ശുചീകരണ സംവിധാനങ്ങള്‍ ഒരുക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പ്രവര്‍ത്തിപ്പിച്ചതിന് കടയുടമകള്‍ക്കെതിരെ കേരളാ എപിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരമാണ് നടപടികള്‍. വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നവര്‍ കര്‍ശനമായും ശുചീകരണ സംവിധാനങ്ങള്‍ ഒരുക്കേണ്ടതാണെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.