13 June, 2020 01:28:50 PM
ആറാം ക്‌ളാസ്സുകാരി തൂങ്ങിമരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
കൊല്ലം: പ്രാക്കുളത്ത് ആറാം ക്‌ളാസ്സുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദുരൂഹത ആരോപിച്ച് അമ്മയും മുത്തച്ഛനും രംഗത്ത വന്നിട്ടുണ്ട്. സംഭവത്തില്‍ കഞ്ചാവ് മാഫിയയ്ക്ക് പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
കുട്ടിയുടെ പിതാവ് കഞ്ചാവ് ഉപയോഗിക്കുമായിരുന്നു എന്നും ഇവിടെ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നു എന്നും വിവരമുണ്ട്. ഇവരുടെ ചെറിയ വീട്ടില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പല സുഹൃത്തുക്കളും പതിവായി എത്തുമായിരുന്നു. ഇവര്‍ ഇവിടെ ഇരുന്ന് മദ്യവും കഞ്ചാവും ഉപയോഗിക്കുകയും ചെയ്തിരുന്നതായി കുടുംബം ആരോപിക്കുന്നുണ്ട്.