31 December, 2015 11:46:45 AM
സാമൂഹ്യ വിരുദ്ധര്‍ കട തീയിട്ടു നശിപ്പിച്ചു
കരുനാഗപ്പള്ളി: തഴവയില്‍ സാമൂഹ്യവിരുദ്ധര്‍ കട തീയിട്ടു നശിപ്പിച്ചു. തീ കത്തുന്നതു കണ്ട് ഉണര്‍ന്ന കടയുടമയും നാട്ടുകാരും തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അറുപതിനായിരം രൂപയുടെ സാധന സാമഗ്രികളുള്‍പ്പെടെ കട പൂര്‍ണമായും ചാമ്പലായി. ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു.
തഴവ പതിനാറാം വാര്‍ഡില്‍ കോയിക്കലേത്ത് ദയാനന്ദന്‍റെ മാടക്കടയാണു കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടോടെ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്. അടുത്തിടെയായി നിരവധി വീടുകള്‍ക്കും കടകള്‍ക്കും നേരെ സാമൂഹ്യ വിരുദ്ധര്‍ അക്രമം അഴിച്ചു വിടുകയാണ്. രാത്രിയില്‍ വഴിവിളക്കുകള്‍ നശിപ്പിച്ചതിനു ശേഷമാണ് ഇവര്‍ അഴിഞ്ഞാടുന്നത്. ഇവരുടെ ശല്യം സഹിക്കാനാവാതെ നാട്ടുകാര്‍ പോലീസിന്‍റെ സഹായം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.