05 June, 2020 11:48:24 PM
കോവിഡ് വ്യാപനം: കൊല്ലം നീണ്ടകര മത്സ്യബന്ധന തുറമുഖം അടച്ചു
കൊല്ലം: നീണ്ടകര മത്സ്യബന്ധന തുറമുഖം അടച്ചു. ശക്തികുളങ്ങര ഹാര്‍ബര്‍ അടച്ചതിനെ തുടര്‍ന്ന് നീണ്ടകര ഹാര്‍ബറില്‍ ഇന്ന് വന്‍ തിരക്കായിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച സേവ്യറിന്റെ ഭാര്യ ശക്തികുളങ്ങര ഹാര്‍ബറിലെ മീന്‍ കച്ചവടക്കാരിയായിരുന്നു. ഈ സാഹചര്യത്തിലാണ് നീണ്ടകര തുറമുഖവും അടച്ചത്. പോലീസ് റിപ്പോർട്ടിനെ തുടർന്നാണ് നപടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.