29 May, 2020 09:20:52 PM


ഫെയിസ്ബുക്ക് മെസഞ്ചറിലൂടെ യുവതിക്ക് അശ്ലീല വീഡിയോ: യുവാവ് പിടിയില്‍



പുനലൂർ: പുനലൂര്‍ സ്വദേശിനിയായ മഹാരാഷ്ട്രയില്‍ ജോലി നോക്കി വരുന്ന യുവതിക്ക് ഫെയിസ്ബുക്ക് മെസഞ്ചറിലൂടെ അശ്ലീല വീഡിയോ അയച്ച് നല്‍കിയ ആള്‍ പിടിയില്‍. പുനലൂര്‍ വിളക്കുടി ചെമ്മന്തൂര്‍ മുള്ളിക്കാട്ടില്‍ പുത്തന്‍ വീട്ടില്‍ റോയി മകന്‍  റോബിന്‍ റോയി ജോണ്‍ (26) ആണ് പുനലൂര്‍ പോലീസിന്‍റെ പിടിയിലായത്. പെണ്‍കുട്ടി കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് ഇ മെയിലായി നല്‍കിയ പരാതി സൈബര്‍ സെല്ലാണ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തിയത്. ഡെനി പുനലൂര്‍ എന്ന വ്യാജ ഫെയിസ്ബുക്ക് വിലാസം ക്രിയേറ്റ് ചെയ്ത് പരാതിക്കാരിയുടെ കൂട്ടുകാരിയുടെ ഫോട്ടോ പ്രൊഫൈല്‍ പിക്ചറായി ഇട്ടാണ് കൃത്യം നിറവേറ്റിയത്.


കൂട്ടുകാരിയുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് വന്നപ്പോള്‍ പരാതിക്കാരി റിക്വസ്റ്റ് അക്സപ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ അഞ്ച് മുതല്‍ പ്രതി പെണ്‍കുട്ടിക്ക് അശ്ലീല വീഡിയോകള്‍ നിരന്തരം അയച്ചുകൊണ്ടിരുന്നു. നിരവധി തവണ വിലക്കിയിട്ടും പ്രതി ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. പുനലൂര്‍ സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്നും കൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K