26 May, 2020 03:44:45 PM


ഉത്രയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കൊന്ന കേസിൽ വാവാ സുരേഷ് സാക്ഷിയാകും




കൊല്ലം: അഞ്ചലിൽ ഭാര്യയെ ഭർത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊലപ്പെടുത്തിയ കേസിൽ പാമ്പുപിടുത്തക്കാരൻ വാവാ സുരേഷ് സാക്ഷിയാകും. പാമ്പുപിടിത്തത്തിൽ ഉള്ള പരിചയസമ്പത്താണ് കേസിൽ വാവാ സുരേഷിനെ സാക്ഷിയാക്കാൻ പൊലീസ് തീരുമാനിച്ചതിന് കാരണം. കേസിൽ സാക്ഷിയാകണമെന്ന് പൊലീസ് സുരേഷിനോട് അഭ്യർത്ഥിച്ചുവെന്നാണ് വിവരം. വാവാ സുരേഷിനാട് തന്നെയാണ് മരണത്തിൽ സംശയം തോന്നിയ ബന്ധുക്കളും നാട്ടുകാരും സംശയം പങ്കുവച്ചത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K