24 May, 2020 03:37:44 PM
പ്രസവ ശസ്ത്രക്രിയ നടത്തിയ യുവതിയ്ക്ക് കൊറോണ; കൊല്ലത്ത് ആശുപത്രി അടച്ചു
കൊല്ലം: പ്രസവശസ്ത്രക്രിയ നടത്തിയ യുവതിയ്ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ആശുപത്രി അടച്ചു. കൊല്ലം ജില്ലാ ആശുപത്രിയോട് ചേര്‍ന്ന വിക്ടോറിയ ആശുപത്രിയാണ് അടച്ചത്. ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ നടത്തിയ യുവതിയ്ക്ക് ആദ്യ പരിശോധനയില്‍ കൊറോണ നെഗറ്റീവ് ആയിരുന്നെങ്കിലും തുടര്‍ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.
കൊറോണ ഹോട്ട്‌സ്‌പോട്ടായ കല്ലുവാതുക്കല്‍ സ്വദേശി ആയതിനാലാണ് അവരെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇവരുടെ ഭര്‍ത്താവിന് മലപ്പുറത്താണ് ജോലി. ആശുപത്രി അണുവിമുക്തമാക്കിയ ശേഷം മാത്രമെ പ്രവര്‍ത്തനം പുനരാരംഭിക്കുവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ആശുപത്രി അണുവിമുക്തമാക്കുന്നത് വരെ ഇഎസ്‌ഐ ആശുപത്രിയിലായിരിക്കും രോഗികള്‍ക്ക് ചിക്ത്‌സ നല്‍കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.