15 May, 2020 10:25:08 PM
കൊല്ലത്ത് കോവിഡ് സ്ഥിരീകരിച്ചത് കളമശേരി മെഡി. കോളേജില്‍ ചികിത്സയിലുള്ളയാള്‍ക്ക്
കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ജിദ്ദയില്‍നിന്നും എത്തിയ പുനലൂര്‍ സ്വദേശിയ്ക്ക്. ഇയാള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലുള്ളത്. മെയ് 14 ന് ജിദ്ദയില്‍ നിന്നും കൊച്ചി വിമാനത്താവളത്തില്‍ എത്തിയ എ ഐ-964 ഫ്‌ളൈറ്റിലെ യാത്രക്കാരനായിരുന്നു. 36 വയസുള്ള ഇദ്ദേഹത്തെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അന്നുതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.