21 April, 2016 11:33:39 PM
പുറ്റിങ്ങൽ വെടിക്കെട്ടപകടം ; കലക്ടറേറ്റിലെ സിസിടിവി ഹാർഡ് ഡിസ്ക് പിടിച്ചെടുത്തു
കൊല്ലം: പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് കൊല്ലം കലക്ടറേറ്റിലെ സിസിടിവി ഹാർഡ് ഡിസ്ക് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. വെടിക്കെട്ടപകടം അന്വേഷിക്കുന്ന സംഘം ദൃശ്യങ്ങൾ പരിശോധിക്കാനാണ് ഹാർഡ് ഡിസ്ക് പിടിച്ചെടുത്തത്.
വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിന് ശേഷവും അനുമതിക്കായി കലക്ടറെ കണ്ടിരുന്നുവെന്ന് അറസ്റ്റിലായ ക്ഷേത്രഭാരവാഹികൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ഇൗ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സംഘം കലക്ടറേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്.