02 May, 2020 08:08:37 PM


ക്ഷേത്രക്കുളത്തില്‍ മീനുകള്‍ ചത്തുപൊങ്ങിയത് ജലത്തില്‍ അമ്ലാംശം കൂടിയതിനാല്‍



കൊല്ലം: തൃക്കരുവ ഞാറയ്ക്കല്‍ എലുമല ക്ഷേത്രക്കുളത്തില്‍ മീനുകള്‍ ചത്തുപൊങ്ങിയതില്‍ ആശങ്കവേണ്ടന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി ഗീതാകുമാരി അറിയിച്ചു. ജലത്തില്‍ അമ്ലാംശം കൂടിയതാണ് മീനുകള്‍ ചത്തു പൊങ്ങാന്‍ ഇടയായത്. ജലത്തിന്റെ പി എച്ച് നാലാണെന്ന് പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് പി എച്ച് ലെവല്‍ മത്സ്യങ്ങളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ 6.5 മുതല്‍ എട്ടുവരെ നിലനിര്‍ത്താന്‍ നടപടി സ്വീകരിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് ആശങ്ക പരന്നതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ നിര്‍ദേശിച്ച പ്രകാരമാണ് ഫിഷറീസ് വകുപ്പ് നടപടി സ്വീകരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K