20 April, 2016 01:26:49 PM


ഒാഫീസിലെ സി.സി.ടി.വി സംവിധാനം പ്രവർത്തന രഹിതമെന്ന് കൊല്ലം കലക്ടർ

കൊല്ലം: തന്‍റെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് കൊല്ലം കലക്ടർ എ.ഷൈന മോൾ. ആറുമാസമായി സി.സി.ടി.വി സംവിധാനം പ്രവർത്തനരഹിതമാണ്. സർക്കാറിന്‍റെ അനുമതിയോട് കൂടി മാത്രമേ അതിനു മുന്‍പുള്ള ദൃശ്യങ്ങൾ നൽകാൻ സാധിക്കുകയുള്ളൂവെന്നും ഷൈന മോൾ ക്രൈം ബ്രാഞ്ചിനെ അറിയിച്ചു. അന്വേഷണത്തിനായി ദൃശ്യങ്ങൾ പരിശോധിക്കാനുളള അനുമതി തേടി ക്രൈംബ്രാഞ്ച് നൽകിയ കത്തിന് മറുപടിയായാണ് കലക്ടറുടെ വിശദീകരണം. വെടിക്കെട്ടിന് അനുമതി നിഷേധിച്ച ശേഷവും കലക്ടറെ ചേംബറിൽ കണ്ടിരുന്നുവെന്നും ക്ഷേത്ര ഭാരവാഹികൾ മൊഴി നൽകിയിരുന്നു. ഇക്കാര്യം പരിശോധിക്കുന്നതിന് വേണ്ടിയാണ് സി.സി.ടി.വി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K