26 April, 2020 08:33:23 PM


തൃശ്ശൂർ പൂരം കൊടിയേറി; ചടങ്ങുകളിൽ പങ്കെടുത്തത് അഞ്ചുപേർ മാത്രം



തൃശൂർ : ചരിത്രത്തിൽ ആദ്യമായി തൃശൂർ പൂരം ഉപേക്ഷിച്ചുവെങ്കിലും ലോക് ഡൗൺ മാർഗനിർദേശങ്ങൾ പാലിച്ചു കൊണ്ട് കൊടിയേറ്റ ചടങ്ങുകൾ നടന്നു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് കൊടിയേറ്റം നടത്തിയത്. കൊടിയേറ്റത്തിന് അഞ്ച് പേർ മാത്രമാണ് പങ്കെടുത്തത്. കനത്ത പൊലീസ് കാവലിലാണ് ചടങ്ങുകൾ നടന്നത്.



തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറ്റം നടന്നത്. പിന്നീടായിരുന്നു പാറമേക്കാവിൽ ചടങ്ങുകൾ നടന്നത്. മേൽശാന്തി, കുത്തു വിളക്ക് പിടിക്കുന്ന വാര്യയർ, ഒരു വാദ്യക്കാരൻ, ദേവസ്വം  പ്രസിഡണ്ട്, സെക്രട്ടറി എന്നിവരാണ് ചടങ്ങുകളിൽ പങ്കെടുത്തത്. ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടത്താറുണ്ടെെങ്കിലും ഇത്തവണ അത് ഉണ്ടായില്ല. പൂരവുമായി ബന്ധപ്പെട്ട അവിഭാജ്യ ചടങ്ങുകളായ ആറാട്ട്, ശ്രീഭൂതബലി, പഞ്ചഗവ്യം, നവകം എന്നിവയും സമാനമായി തന്നെ നടത്തും.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K