05 April, 2020 07:09:19 PM
ഒരു വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തു
കൊല്ലം: തൃക്കരുവ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ നടത്തിയ പരിശോധനയില്‍ ഒരു വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന നാല് ചാക്ക് അരിയും ഒരു ചാക്ക് ഗോതമ്പും പിടിച്ചെടുത്തു. ഇവ അടുത്തുള്ള റേഷന്‍ കടയില്‍ പൊതുവിതരണത്തിനായി നല്‍കിയിട്ടുണ്ട്. 1955 ലെ അവശ്യ സാധന നിയമത്തിന്റെ ലംഘനമായതിനാല്‍ ബന്ധപ്പെട്ട വ്യക്തിക്കെതിരെ കേസെടുത്തു.
പരിശോധനയില്‍ ദക്ഷിണ മേഖല റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഹരിപ്രസാദ്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ബി ഗോപകുമാര്‍, ആര്‍ അനിയന്‍, ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്നും പരിശോധനകള്‍ നടത്തുമെന്നും കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ദക്ഷിണ മേഖലാ റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. പൊതുവിപണിയിലും പൊതുവിതരണ കേന്ദ്രങ്ങളിലും പരിശോധനകള്‍ നടന്നുവരികയാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ സി വി അനില്‍കുമാര്‍ അറിയിച്ചു.