24 March, 2020 04:35:54 PM


ചായ കിട്ടാൻ വൈകി; ഐസൊലേഷൻ വാർഡിൽ കഴിയുന്നയാൾ നഴ്സിനെ ആക്രമിച്ചു



കൊല്ലം: ഗൾഫിൽ നിന്ന് തിരിച്ചെത്തി ഐസൊലേഷൻ വാർഡിൽ കഴിയുന്നയാള്‍ ചായ കിട്ടാതായതിനെ തുടർന്ന് അക്രമാസക്തനായി. കൊല്ലത്താണ് സംഭവം. ചായ വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടപ്രകാരം നഴ്സ് ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു. എന്നാൽ, യഥാസമയം ചായയുമായി എത്താൻ ബന്ധുക്കൾക്ക് കഴിഞ്ഞില്ല. ഇതിൽ കുപിതനായ ഇയാൾ നഴ്സിനെയും ആരോഗ്യപ്രവർത്തകനെയും മർദ്ദിക്കുകയായിരുന്നു.


മസ്കറ്റിൽ നിന്ന് മടങ്ങിയെത്തിയ ഇയാളെ ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹോം ക്വാറന്റൈനിൽ ഉള്ള ഇയാൾ അത് പാലിക്കാതെ കറങ്ങിനടക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K