23 March, 2020 12:51:05 AM


കൊല്ലത്ത് ആശുപത്രിയില്‍ കഴിയുന്ന മൂന്നു പേരില്‍ രണ്ടു പേരുടെയും ഫലം നെഗറ്റീവ്



കൊല്ലം: ജില്ലയില്‍ കൊറോണ നിരീക്ഷണത്തില്‍ ആശുപത്രിയില്‍ കഴിയുന്ന മൂന്നു പേരില്‍ രണ്ടു പേരുടെയും റിസള്‍ട്ട് നെഗറ്റീവ്. ഇനി ഒരാളുടെ റിസള്‍ട്ട് മാത്രമാണ് ലഭിക്കാനുള്ളത്. ഗൃഹനിരീക്ഷണത്തില്‍ 7852 പേരും ആശുപത്രിയില്‍ മൂന്ന് പേരും ഉണ്ട്. 407 സാമ്പിളുകള്‍ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതില്‍ 68 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. 339 പേരുടെ റിസല്‍റ്റ് വന്നതില്‍ എല്ലാം നെഗറ്റീവ് ആണ്.


അതീവജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണെങ്കിലും സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണ വിധേയമാണെന്നും വ്യാപനം തടയുന്നതിന്  മനുഷ്യ വിഭവശേഷി പൂര്‍ണമായും ഉപയോഗിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി വി ഷേര്‍ലി അറിയിച്ചു. കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040(വാട്‌സ് ആപ് മാത്രം), 1056(ദിശ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K