12 March, 2020 12:55:18 PM
സ്ഥലം മാറ്റി 6 മാസം കഴിഞ്ഞിട്ടും കോട്ടയത്ത് എത്തിയില്ല; വൈദികനെ സഭയില്‍ നിന്ന് പുറത്താക്കി
കോട്ടയം: കത്തോലിക്കാ വൈദികനെ സന്യാസ സഭയില്‍ നിന്ന് പുറത്താക്കി. വൈദികനായ തോമസ് (ടോമി) കരിയിലക്കുളത്തിനെതിരെ മിഷനറി കോൺഗ്രഗേഷൻ ഓഫ് ദി ബ്ലെസ്ഡ് സേക്രമെന്റ് (എം.സി.ബി.സി) സന്യാസ സഭയാണ് നടപടിയെടുത്തത്.
മഹാരാഷ്ട്ര ആസ്ഥാനമായി ദീർഘകാലമായി പ്രവർത്തിക്കുന്ന വൈദികനെ സഭ കോട്ടയത്തേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ ആറു മാസമായിട്ടും ഇതനുസരിച്ച് കോട്ടയത്ത് എത്തിയിട്ടില്ലാത്തതിനാൽ സഭയിൽ നിന്നും പുറത്താക്കുന്നതായാണ് സുപ്പീരിയർ ഫാ. ജോസഫ് മലേപറമ്പിൽ ഒപ്പു വെച്ച കത്തിൽ പറയുന്നത്.
വത്തിക്കാന്‍ ഫെബ്രുവരി 17ന് നടപടി സ്വീകരിച്ചിരുന്നു. മാര്‍ച്ച് ഏഴാം തീയതി പുറത്താക്കിയതായി വത്തിക്കാനില്‍ നിന്നും അറിയിപ്പ് ലഭിച്ചിരിക്കുന്നതായി സഭയുടെ ദില്ലി കാര്യാലയം സ്ഥിരീകരിച്ചു. നടപടിക്കെതിരെ ടോമി കരിയിലക്കുളത്തിന് അപ്പോസ്‌തോലിക വിഭാഗത്തെ സമീപിക്കാമെന്നും പുറത്താക്കി കൊണ്ടുള്ള കത്തില്‍ വിശദമാക്കുന്നുണ്ട്