24 February, 2020 10:59:56 PM
'മുന്‍ ന്യായാധിപന്‍ ജമാഅത്തെ ഇസ്ലാമിയുടെ നാവായി മാറുന്നു'; കെമാൽ പാഷയ്ക്കെതിരെ മുഖ്യമന്ത്രി

കൊല്ലം: ഒരു മുൻ ന്യായാധിപൻ ജമാഅത്തെ ഇസ്ലാമിയുടെ നാവായി മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുന്ന കസേരയുടെ വലിപ്പം മനസിലാക്കാതെ തെറ്റിധാരണ പരത്തുകയാണ്. ജമാത്തെ ഇസ്ലാമിയെയും എസ് ഡി പി ഐ യെക്കുറിച്ചും പറയുമ്പോൾ എന്തിനാണ് പൊള്ളുന്നതെന്നും ജസ്റ്റിസ് കമാൽ പാഷക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി ചോദിച്ചു.
ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നയത്തെകുറിച്ചു തെറ്റിധാരണ പരത്തി. താന്‍ പറയാത്ത വാക്കുകള്‍ തന്‍റെ നാവില്‍ വയ്ക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. പൗരത്വ ബേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ ജമാത്തെ ഇസ്ലാമിയെയും എസ് ഡി പി ഐയും ഒപ്പം കൂട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
                                
                                        



