20 February, 2020 10:52:13 PM
കരുനാഗപ്പള്ളി പുത്തന്‍തെരുവില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു

കൊല്ലം: കരുനാഗപ്പള്ളിയില്‍ വീട് കുത്തിത്തുറന്ന് വന്‍ മോഷണം. അലമാരയിലും മേശയിലുമായി സൂക്ഷിച്ച 45 പവന്‍ സ്വര്‍ണവും 70,000 രൂപയും നഷ്ടമായി. പുത്തന്‍തെരുവിലുള്ള റഷീദ് കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. മുന്‍ വാതില്‍ കമ്പിപ്പാര കൊണ്ട് തകര്‍ത്താണ് കള്ളന്‍മാര്‍ അകത്തു കടന്നത്. മോഷണ സമയത്ത് ആരും വീട്ടിലുണ്ടായിരുന്നില്ല. പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. വീടിന് തൊട്ടടുത്തുള്ള മറ്റൊരു വീട്ടില്‍ മോഷണ ശ്രമം നടന്നതായും കണ്ടെത്തി.
                                
                                        



