19 February, 2020 02:26:34 PM
നിര്‍മ്മാണത്തിനിടെ കൊല്ലത്ത് പാലം തകര്‍ന്നു വീണു; രണ്ട് പേര്‍ കുടുങ്ങി കിടക്കുന്നു
കൊല്ലം: കൊല്ലം കല്ലുപാലത്ത് തോടിന്‍റെ നവീകരണവുമായി ബന്ധപ്പെട്ട് നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്‍റെ ഒരു ഭാഗം തകര്‍ന്നു വീണ് അപകടം. രണ്ട് തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം. ഇന്ന് ഉച്ചയോടെയാണ് അപകടം.
തോടിന്‍റെ ഇടതുഭാഗത്തായി കല്‍തൂണ്‍ നിര്‍മ്മിക്കുന്നതിനിടെ സമീപത്തുളള മണ്‍കൂന ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായത്. ഇതില്‍ തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം. കുടുങ്ങികിടക്കുന്നവരെ കണ്ടെത്താന്‍ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനംആരംഭിച്ചു.