03 February, 2020 10:25:08 PM
മെത്രാന്‍ ജോസ് പുളിക്കലിന്‍റെ സ്ഥാനാരോഹണം ഉല്‍സവമാക്കി കാഞ്ഞിരപ്പളളി രൂപത
- നൗഷാദ് വെംബ്ലി
കാഞ്ഞിരപ്പളളി: മെത്രാന്‍ ജോസ് പുളിക്കലിന്‍റെ സ്ഥാനാരോഹണം ഉല്‍സവമാക്കി കാഞ്ഞിരപ്പളളി രൂപത. രണ്ടു പതിറ്റാണ്ടിന്‍റെ സേവനത്തിനു ശേഷം വിരമിച്ച മാര്‍ മാത്യു അറക്കലിന്‍റെ പകരക്കാരനായി ജോസ് പുളിക്കല്‍ സ്ഥാനമേറ്റ ചടങ്ങിന് സാക്ഷ്യം വഹിക്കുവാന്‍ തിങ്കളാഴ്ച നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിനാളുകളാണ് എത്തിയത്. വിവിധ സഭകളുടെ അധ്യക്ഷന്മാരും രാഷ്ട്രീയ, സാമൂഹിക, സാമുദായിക നേതാക്കളും സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തു.
സ്ഥാനമേല്‍ക്കല്‍ ശുശ്രൂഷകള്‍ രാവിലെ പത്തിന് ആരംഭിച്ചു. ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കുന്ന മെത്രാന്മാരും മറ്റു വൈദികരും സെന്‍റ് ഡോമിനിക്‌സ് കത്തീഡ്രല്‍ അജപാലനകേന്ദ്രത്തില്‍ നിന്ന് പ്രദക്ഷിണമായി പള്ളിയിലേയ്ക്ക് നീങ്ങി . ധൂപം, മാര്‍സ്ലീവാ, കത്തിച്ച തിരികള്‍, വൈദികര്‍, മെത്രാന്മാര്‍, മെത്രാപ്പോലീത്താമാര്‍, നിയുക്ത രൂപതാധ്യക്ഷന്‍, സഹകാര്‍മ്മികര്‍, ഏറ്റവും പുറകിലായി കര്‍ദിനാള്‍ എന്നീ ക്രമത്തിലായിരുന്ന പ്രദക്ഷിണം നീങ്ങിയത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്ത് നിയമിച്ചതായുള്ള നിയമനപത്രിക ചാന്‍സലര്‍ റവ.ഡോ.കുര്യന്‍ താമരശ്ശേരി വായിച്ചു. രൂപതയുടെ പ്രഥമ മെത്രാന്‍ ജോസഫ് പൗവ്വത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി. തുടര്‍ന്ന് സ്ഥാനമേല്‍പ്പിക്കപ്പെടുന്ന ചടങ്ങുകള്‍ നടന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശം നല്‍കി. തുടര്‍ന്ന് മാര്‍ ജോസ് പുളിക്കലിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലി നടന്നു.
മോറോന്‍ മോര്‍ ബസേലിയോസ് മാര്‍ ക്ലീമിസ്, കോഴിക്കോട് രൂപതാധ്യക്ഷന്‍ ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍, പാല രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ സെബാസ്റ്റ്യന്‍ വാണിയക്കിഴക്കേല്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഓസ്ട്രിയയിലെ ഐസന്‍സ്റ്റാറ്റ് രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. എജീദിയൂസ് സിഫ്‌കോവിച്ച്, പാലക്കാട് രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്ത്, പാലക്കാട് രൂപത നിയുക്ത മെത്രാന്‍ ബിഷപ് പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, മാര്‍ റെമീജിയസ് ഇഞ്ചനാനിയില്‍, തക്കല രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, മാര്‍ ജേക്കബ് തൂങ്കുഴി, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ ടോണി നീലങ്കാവില്‍, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ തോമസ് തറയില്‍, മാര്‍ സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍, മാര്‍ ജോസഫ് പാംബ്ലാനി, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജെയിംസ് റാഫേല്‍ ആനാപറമ്പില്‍, മാര്‍ ജേക്കബ് മുരിക്കന്‍, എമരിറ്റിയൂസ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍ ആന്റണി കരിയില്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ജോസഫ് പണ്ടാരശ്ശേരി, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ പോള്‍ ആലപ്പാട്ട്, മാര്‍ സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരി, കുര്യാക്കോസ് മാര്‍ ഇവാനിയോസ്, ബിഷപ് ഡോ.സ്റ്റാന്‍ലി റോമന്‍, തോമസ് മാര്‍ കൂറിലോസ്, മാര്‍ ജോസഫ് കാരിക്കശ്ശേരി, മാര്‍ ജോര്‍ജ് വലിയമറ്റം, യുഹാന്നോന്‍ മാര്‍ തെയഡോഷ്യസ്, സ്റ്റാന്‍ലി റോമന്‍ എം.പി.മാരായ ആന്‍റോ ആന്റണി, ജോസ് കെ.മാണി, തോമസ് ചാഴിക്കാടന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാരായ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കൊച്ചുത്രേസ്യ പൗലോസ്, പി.ജെ.ജോസഫ്, ഫ്രാന്‍സീസ് ജോര്‍ജ്, ടോമി കല്ലാനി, ഇടുക്കി ഡി.സി.സി.പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാര്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി റോയ് കെ.പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു.