30 January, 2020 02:17:01 AM
റേഷൻകടയിലെ അരി വീട്ടുവളപ്പിൽ ഒളിപ്പിച്ച നിലയിൽ; 110 ചാക്ക് റേഷനരി പിടികൂടി

കരുനാഗപ്പള്ളി : തൊടിയൂരിൽ വീട്ടു വളപ്പിൽ സൂക്ഷിച്ചിരുന അനധികൃത റേഷനരി പോലീസ് പിടികൂടി. തൊടിയൂർ, പുലിയൂർ വഞ്ചി വടക്ക് വാണിയന്റയ്യത്ത് നൗഷാദിന്റെ വീട്ടിൽ നിന്നാണ് അനധികൃത റേഷനരി പിടികൂടിയത്. വീട്ടുടമസ്ഥനെ പിടികൂടാനായില്ല. വീടിന് സമീപത്ത് പ്രത്യേകം നിർമ്മിച്ച ഷെഡിനുള്ളിലായിരുന്നു സാധനങ്ങൾ സൂക്ഷിച്ചിരുന്നത്. നൗഷാദ് സമാന കേസുകളിൽ പ്രതിയായിട്ടുണ്ട്. സിഐ മഞ്ജു ലാൽ,എസ്ഐമാരായ ബി പി ലാൽ, രവീന്ദ്രൻ, ഓമനക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. പോലീസ് കണ്ടെടുത്ത റേഷൻസാധനങ്ങൾ കരുനാഗപ്പള്ളി സിവിൽ സപ്ലൈസ് വിഭാഗത്തിന് കൈമാറി.
                                
                                        



